Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taurus Collide

Ernakulam

ആലുവ എടത്തലയിൽ സ്വ​കാ​ര്യ ബ​സും ടോ​റ​സും കൂ​ട്ടി​യി​ടി​ച്ചു; 35 പേ​ർ​ക്ക് പ​രി​ക്ക്

ആ​ലു​വ: സ്വ​കാ​ര്യ ബ​സും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബ​സ് ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ 35 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ 31 പേ​രെ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​ർ പ​ള്ളി​ക്ക​ര സ്വ​ദേ​ശി പ്ര​സാ​ദ് ഉ​ൾ​പ്പെ​ടെ നാ​ലു പേ​രി​ൽ ര​ണ്ടു പേ​ർ വെ​ന്‍റി​ലേ​റ്റ​റി​ലും ഒ​രാ​ൾ ഐ​സി​യു​വി​ലും ഒ​രാ​ൾ സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ലു​മാ​ണ്. 28 പേ​രെ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു. നാ​ലു പേ​രെ ആ​ലു​വ കാ​ർ​മ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ എ​ട​ത്ത​ല എ​സ്ഒ​എ​സ് വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​ലു​വ​യി​ൽ നി​ന്ന് പു​ക്കാ​ട്ടു​പ​ടി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സെ​ന്‍റ് തോ​മ​സ് ബ​സും ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ടോ​റ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ബ​സി​ൽ വ​നി​ത​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം 33 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. ബ​സി​ന് മു​ന്നി​ലി​രു​ന്ന​വ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

ഐ​ശ്വ​ര്യ മ​ണി (28), ജെ​സ്മ (24), ഏ​ലി​യാ​മ്മ (86), ബ​സ് ഡ്രൈ​വ​ര്‍ പ്ര​സാ​ദ് എ​ന്നി​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ബീ​ന പോ​ള്‍ (64), ബി​ജി ശി​വ​ന്‍ (59), റോ​സി ആ​ന്‍റ​ണി (68), മീ​വ (21), ര​സ്‌​ന (42), ലൈ​ല (60), പ്രേ​ഷ്മ (30), ലീ​ല (68), ജോ​വാ​ഷ് (12), ഷാ​ജ​ന്‍ (52), കൃ​ഷ്ണ​പ്രി​യ (22), ജി​പ്‌​സ​ണ്‍ പോ​ള്‍ (43), മി​സ്‌​രി​യ റ​മീ​സ് (25), ഉ​ഷ (64), സൈ​റ ബാ​നു (26), ഡി​ലോ​യ് (44), സു​ബീ​ഷ് (43), ജു​വ​ല്‍​സ​ണ്‍ (21), റാ​ണി (55), മേ​രി ജോ​സ​ഫ് (79), മി​ഥു​ന്‍ (36), ജോ​ളി (56), പോ​ള്‍ (65), സ്‌​ക​റി​യ (68), ജോ​ര്‍​ജ് ജേ​ക്ക​ബ് (66), സു​നി​ത (43), ശ്യാ​മ ശി​വ​ദാ​സ​ന്‍ (37), കെ.​കെ. ജി​മ്മി (50) എ​ന്നി​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി സ​ന്ദ​ര്‍​ശി​ച്ചു.

Latest News

Corehub Up